KeralaLatest News

ഇവനെപ്പോലത്തെ ആളുകള്‍ മന്ത്രിമാരായിരിക്കാന്‍ യോഗ്യതയുണ്ടോ?’ വി ശിവൻകുട്ടിയെ അധിക്ഷേപിച്ച് വിഡി സതീശൻ

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ അധിക്ഷേപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വി ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികൾക്ക് ഉണ്ടായല്ലോയെന്ന് വി ഡി സതീശൻ പറഞ്ഞു. നിയമസഭയിൽ ഡെസ്കിനു മുകളിൽ കയറി അസംബന്ധം പറഞ്ഞ ഒരാളാണ് പ്രതിപക്ഷത്തിന് ക്ലാസ് എടുക്കാൻ വരുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

നിയമസഭയിൽ അണ്ടർവെയർ പുറത്തുകാണിച്ച് ഡെസ്കിനു മുകളിൽ കയറി നിന്ന് അസംബന്ധം മുഴുവൻ പറഞ്ഞ ഒരുത്തനാണ് പ്രതിപക്ഷത്തിന് ക്ലാസ് എടുക്കാൻ വരുന്നത്. സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് വി ശിവൻകുട്ടിയുടെ നിയമസഭയിലെ പ്രസംഗം. ഇത്രയും വിവരദോഷികളെ ഉൾപ്പെടുത്തിയിട്ടുള്ള ഒരു മന്ത്രിസഭ കേരളത്തിന്റെ ചരിത്രത്തിലില്ല” എന്ന് വിഡി സതീശൻ പറഞ്ഞു.

നിയമസഭയിൽ അസംബന്ധം പറയുന്നവർ മന്ത്രിമാരായിരിക്കാൻ യോഗ്യരല്ല. വാര്‍ത്ത വരുമെന്ന് കണ്ടാല്‍ എന്ത് വിഢിത്തവും വായില്‍ നിന്ന് വരുവോ. നമ്മുടെ പിള്ളേരെ ഓർത്ത് സങ്കടപ്പെടുന്നു. ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികൾക്ക് ഉണ്ടായല്ലോ. കഷ്ടം എന്നല്ലാതെ എന്താ പറയേണ്ടത്. എക്സൈസ് വകുപ്പായിരുന്നുവെങ്കിൽ ബോധമില്ല എന്നെങ്കിലും പറയാമായിരുന്നുവെന്ന് വിഡി സതീശൻ പറഞ്ഞു. ഏതു മാളത്തിൽ പോയി ഒളിച്ചാലും ഈ സ്വർണ്ണക്കൊള്ളക്കാരെ പുറത്തുകൊണ്ടുവരും. അതിനുവേണ്ടി യുഡിഎഫ് അവസാനം വരെ പ്രവർത്തിക്കുമെന്ന് വിഡി സതീശൻ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!