KeralaLatest NewsLocal news

ദേശിയപാത85ലെ നിര്‍മ്മാണ പ്രതിസന്ധി; അടുത്തമാസം 14ന് അടിമാലിയില്‍ സത്യാഗ്രഹ സമരം നടത്തും

അടിമാലി: ദേശിയപാത85ലെ നിര്‍മ്മാണ പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തില്‍ ഇനിയും ഫലപ്രദമായ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ ദേശിയപാത സംരക്ഷണ സമിതി ശക്തമായ തുടര്‍ പ്രക്ഷോഭത്തിന് തീരുമാനം കൈകൊണ്ടു. ഇതിന്റെ ഭാഗമായി അടുത്ത മാസം 14ന് വമ്പിച്ച ബഹുജന പിന്തുണയില്‍ അടിമാലിയില്‍ സത്യാഗ്രഹ സമരം നടത്തും. ദേശിയപാത85ല്‍ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ഭാഗത്ത് നിര്‍മ്മാണ പ്രതിസന്ധി രൂപം കൊണ്ടിട്ട് മാസങ്ങള്‍ കഴിയുകയാണ്.

നിര്‍മ്മാണ പ്രതിസന്ധി രൂപം കൊണ്ട ശേഷം നടന്ന കോടതി വ്യവഹാരങ്ങള്‍ക്കൊടുവില്‍ നിര്‍മ്മാണ വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം ഹൈക്കോടതി ചീഫ് സെക്രട്ടറിയെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷവും വിഷയത്തില്‍ ഫലപ്രദമായ ഇടപെടല്‍ ഉണ്ടാവുകയോ മുമ്പോട്ട് പോക്ക് ഉണ്ടാവുകയോ ചെയ്തിട്ടില്ലെന്ന് ദേശിയപാത സംരക്ഷണ സമിതി  ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് ദേശിയപാത സംരക്ഷണ സമിതി ശക്തമായ തുടര്‍ പ്രക്ഷോഭത്തിന് തീരുമാനം കൈകൊണ്ടിട്ടുള്ളത്.

ത്രിതല പഞ്ചായത്ത് പ്രതിനിധികളെയടക്കം പങ്കെടുപ്പിച്ച് ദേശിയപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് ആനച്ചാലില്‍ ചേര്‍ന്ന യോഗത്തിലാണ് തുടര്‍ പ്രക്ഷോഭത്തില്‍ തീരുമാനം കൈകൊണ്ടത്. പ്രശ്‌ന പരിഹാരം കാണുന്നില്ലെങ്കില്‍ ശക്തമായ ഇതര സമര പരിപാടികളിലേക്കും സമിതി കടന്നേക്കുമെന്നാണ് വിവരം. വിഷയത്തില്‍ സഹകരിക്കുന്ന എല്ലാവരുടെയും പിന്തുണ ദേശിയപാത സംരക്ഷണ സമിതി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സമരങ്ങള്‍ക്ക് വലിയ ബഹുജന പിന്തുണ ഉറപ്പാക്കാനാണ് ദേശിയപാത സംരക്ഷണ സമിതിയുടെ നീക്കം. ഇതിനായി പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് വലിയ പ്രചാരണം നടത്തും. 14ലെ സത്യാഗ്രഹ സമരം വമ്പിച്ച ബഹുജന സമരമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ദേശിയപാത സംരക്ഷണ സമിതി നടത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!