KeralaLatest NewsLocal news

സഞ്ചാരികളെ ഇതിലെ ഇതിലെ….ആനകാഴ്ച്ചകളുമായി ആനക്കുളം

അടിമാലി: മാങ്കുളത്തിന്റെ വിനോദസഞ്ചാരത്തെ സജീവമാക്കുന്നത് ഈ കാട്ടാന കൂട്ടങ്ങളാണ്. മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ ധാരാളം ഉണ്ടെങ്കിലും ആനക്കുളത്തെ ഈ കാട്ടാനകളെ കാണാന്‍ കൂടിയാണ് സഞ്ചാരികള്‍ മാങ്കുളത്തേക്കെത്തുന്നത്. വേനല്‍ക്കാലമാരംഭിച്ചതോടെ കാട്ടാനകള്‍ വീണ്ടും ആനക്കുളത്തെ പുഴയിലേക്കെത്തി തുടങ്ങി.

അടുത്ത മഴക്കാലം വരെ ആനക്കുളത്തെ ഈ ആനക്കാഴ്ച്ചകള്‍ നീളും.
കാടിനേയും നാടിനേയും വേര്‍തിരിക്കുന്ന ഈറ്റച്ചോലയാറ്റിലെത്തി മതിവരുവോളം ഈ കാട്ടാന കൂട്ടങ്ങള്‍ വെള്ളം കുടിക്കും.തൊട്ടരികിലെന്നോണം നിന്ന് സഞ്ചാരികള്‍ക്ക് ഈ കാഴ്ച്ച കാണാം. കുട്ടിയാനകളും കൊമ്പന്‍മാരുമെല്ലാം ഈ കൂട്ടത്തില്‍ ഉണ്ടാകും. വേനല്‍ക്കനക്കുന്നതോടെ ആനകൂട്ടങ്ങള്‍ പലത് മാറി മാറി വന്ന് വെള്ളം കുടിച്ച് മടങ്ങും.വിനോദ സഞ്ചാര സീസണാരംഭിച്ചാല്‍ സ്വദേശിയരും വിദേശിയരുമെല്ലാം ഒരുമിച്ച് ആനകളുടെ വരവും കാത്ത് ആനക്കുളത്ത് ഒത്ത് കൂടും.വേനല്‍ക്കാലമാരംഭിച്ചതോടെ മാങ്കുളത്തിന്റെ വിനോദ സഞ്ചാര മേഖല കൂടുതല്‍ സജീവമാകുമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രതീക്ഷ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!