KeralaLatest NewsLocal news

മൂന്നാറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പന്തംകൊളുത്തി പ്രകടനം നടത്തി

മൂന്നാര്‍: കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടുക്കി താലൂക്ക് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ ഡി സി സി പ്രസിഡന്റ് സി പി മാത്യുവിന് നേരെ പോലീസ് അതിക്രമം കാണിച്ചുവെന്നാരോപിച്ച് ജില്ലയിലുടനീളം കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു മൂന്നാറിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പന്തംകൊളുത്തി പ്രകടനം നടത്തിയത്. കോണ്‍ഗ്രസ് മൂന്നാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.മുന്‍ എം എല്‍ എ എ കെ മണി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ് മൂന്നാര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സി നെല്‍സണടക്കമുള്ള നേതാക്കളും നിരവധി പ്രവര്‍ത്തകരും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!