KeralaLatest NewsLocal news
വിന്നേഴ്‌സ് റോയല്‍ വര്‍ഷ ക്രെഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ ഉദ്ഘാടനം നാളെ മൂന്നാറില്‍
മൂന്നാര്‍: ഗവണ്‍മെന്റ് ഓഫ് ഇന്ത്യ മിനിസ്റ്ററി ഓഫ് കോര്‍പ്പറേഷന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിന്നേഴ്‌സ് റോയല്‍ വര്‍ഷ ക്രെഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ അറുപതാമത് ബ്രാഞ്ചാണ് നാളെ മൂന്നാറില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ സൊസൈറ്റിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്‍ പറഞ്ഞു.
ദേവികുളം മുന്‍ എം എല്‍ എയും മൂന്നാറിലെ സി പി എം നേതാവുമായിരുന്ന എസ് രാജേന്ദ്രന്‍ ബി ജെ പിയില്‍ എത്തിയ ശേഷം നടക്കുന്ന പരിപാടിക്ക് ഏറെ രാഷ്ട്രീയപ്രാധാന്യമുണ്ടെന്നാണ് രാഷ്ട്രീയ നീരീക്ഷകരുടെ വിലയിരുത്തല്‍.



