KeralaLatest NewsLocal news

മിസ്റ്റര്‍ ആന്‍ഡ് മിസ് ഇടുക്കി മത്സരം നാളെ അടിമാലിയില്‍; ചലച്ചിത്ര താരം റിയാസ് ഖാന്‍ മത്സരം ഉദ്ഘാടനം ചെയ്യും

അടിമാലി: സംസ്ഥാന സ്‌പോട്‌സ് കൗണ്‍സിലിന്റെയും ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ ഓഫ് കേരളയുടെയും അംഗീകാരത്തോടെ ഇടുക്കി ജില്ലാ ബോഡി ബില്‍ഡിംഗ് ആന്റ് ഫിറ്റ്‌നെസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അടിമാലി ബോഡി ക്രാഫ്റ്റ് ഹെല്‍ത്ത് ക്ലബ്ബ് സംഘടിപ്പിക്കുന്ന മിസ്റ്റര്‍ ആന്‍ഡ് മിസ് ഇടുക്കി മത്സരം നാളെ അടിമാലിയില്‍ നടക്കും. അടിമാലി പഞ്ചായത്ത് ഹാളിലാണ് മത്സരം ക്രമീകരിച്ചിട്ടുള്ളത്.

ജില്ലയിലെ വിവിധ ക്ലബ്ബുകളില്‍ നിന്നായി 200ല്‍ അധികം ബോഡി ബില്‍ഡേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കും. ചലച്ചിത്ര താരം റിയാസ് ഖാന്‍ മത്സരം ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. വൈകിട്ട് 3ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ എം പി അഡ്വ. ഡീന്‍ കുര്യാക്കോസ്, അഡ്വ. എ രാജ എം എല്‍ എ, അര്‍ജ്ജുന അവാര്‍ഡ് ജേതാവ് ടി വി പോളി, സ്‌പോട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഫൈസല്‍ എന്നിവര്‍ മുഖ്യ അതിഥികളാകും.

ജില്ലാ പോലീസ് മേധാവി സാബു മാത്യു ഐ പി എസ് സമ്മാന ദാനം നിര്‍വ്വഹിക്കും.ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, സാമൂഹ്യ സാംസ്‌ക്കാരിക, രാഷ്ട്രിയ രംഗത്തെ ആളുകള്‍ ചടങ്ങില്‍ പങ്കെടുക്കും.മത്സര നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി സംഘാടകര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!