KeralaLatest NewsLocal news

അടിമാലി മേഖലയിൽ നാളെ സ്വകാര്യ ബസുകൾ പണിമുടക്കും

അടിമാലി: അടിമാലി മേഖലയിൽ നാളെ സ്വകാര്യ ബസുകൾ പണിമുടക്കും.സി ഐ ടി യു അടിമാലി ബസ് തൊഴിലാളി യൂണിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
അടിമാലി തൊടുപുഴ റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്പീഡ് ബസിലെ തൊഴിലാളികളെ മർദ്ദിച്ച മറ്റൊരു സ്വകാര്യ ബസിലെ ഡ്രൈവർക്കും കൂട്ടാളിക്കും എതിരെ പോലീസ് നടപടി സ്വീകരിക്കുന്നത് വൈകുന്നുവെന്നാരോപിച്ചാണ് പണിമുടക്കിന് തീരുമാനം കൈകൊണ്ടിട്ടുള്ളത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്നാണ്
സി ഐ ടി യു അടിമാലി ബസ് തൊഴിലാളി യൂണിയൻ്റെ ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!