KeralaLatest NewsNational

കേരളം ഇന്ത്യയുടെ ഭാഗമല്ലേ? മോദി സർക്കാരിൽ നിന്ന് നല്ലതൊന്നും കരുതേണ്ടെന്ന് വീണ്ടും തെളിയിച്ചു’; മന്ത്രി പി പ്രസാദ്

കേന്ദ്ര ബജറ്റിൽ കേരളത്തിനോടുള്ള അവ​ഗണനയിൽ രൂക്ഷമായി പ്രതികരിച്ച് മന്ത്രി പി പ്രസാദ്. കേരളം ഇന്ത്യയുടെ ഭാഗമല്ലേയെന്നും ഇവിടുത്തെ ആളുകൾ മനുഷ്യരല്ലേയെന്നും മന്ത്രി ചോദിച്ചു. നസ്രത്തിൽ നിന്ന് നന്മ പ്രതീക്ഷിക്കേണ്ടന്ന് പറയും പോലെയാണ് കേന്ദ്രത്തിന്റെ കാര്യം. മോദി സർക്കാരിൽ നിന്ന് നല്ലതൊന്നും കരുതേണ്ടെന്ന് വീണ്ടും തെളിയിച്ചുവെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു.

മോദി കേരളത്തിൽ വരുന്നത് ഷോ കാണിക്കാൻ വേണ്ടി മാത്രമാണെന്ന് മന്ത്രി പി പ്രസാദ് കുറ്റപ്പെടുത്തി. എയിംസിന് വേണ്ടി പ്രൊപ്പോസൽ നൽകി. ഓരോ ബജറ്റിലും എയിംസി‌ന്റെ പേരിൽ കേരളത്തിലെ ജനങ്ങളെ തട്ടി കളിക്കുന്നു. അതിവേഗ റെയിൽപാതയിലും കടുത്ത അവഗണന. അതിവേഗ ഇടനാഴികളിൽ എന്തുകൊണ്ട് കേരളം ഇല്ലാതെ പോകുന്നതെന്നും നല്ലതൊന്നും കേരളത്തിലെ ജനങ്ങൾ അനുഭവിക്കേണ്ടെന്നാണോയെന്നും മന്ത്രി ചോ​ദിച്ചു.

കടലാമ മാത്രമല്ല മറുവശത്തു മനുഷ്യർ ഉണ്ടെന്ന് കൂടി കേന്ദ്രം കരുതണമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇത് മനുഷ്യർക്ക് ഗുണമില്ലാത്ത ബജറ്റാണ്. കേരളം ഒരിക്കലും യാചകന്റെ വേഷം കെട്ടില്ല. ഇരന്നു വാങ്ങേണ്ട ഒന്നല്ല ബജറ്റിലെ പ്രഖ്യാപനങ്ങളെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. കേന്ദ്ര ബജറ്റിൽ‌ കേരളത്തിന് കിട്ടിയത് കടലാമ പരിപാലത്തിനുള്ള പദ്ധതിയും ധാതു ഇടനാഴിയും മാത്രമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!