KeralaLatest News

പിണറായി വിജയനെ ലക്ഷ്യംവെച്ച് കടക്ക് പുറത്ത് കാമ്പയിനുമായി കോണ്‍ഗ്രസ്; സര്‍ക്കാരിനെതിരായ കുറ്റപത്രവും പുറത്തിറക്കി

മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യംവെച്ച് കടക്ക് പുറത്ത് കാമ്പയിനുമായി കോണ്‍ഗ്രസ്. ഡിജറ്റല്‍ മാധ്യമം വഴി നടത്തുന്ന കാമ്പയിന്റെ ഭാഗമായി സര്‍ക്കാരിനെതിരായ കുറ്റപത്രവും പുറത്തിറക്കി. മുഖ്യമന്ത്രിയെ പുറത്താക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കുന്നതിനായി കടക്ക് പുറത്ത് എന്ന പേരില്‍ വൈബ്‌സൈറ്റും ക്രമീകരിച്ചിട്ടുണ്ട്.

സിപിഐഎം – ആര്‍എസ്എസ് ചര്‍ച്ച റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ മുഖ്യമന്ത്രി പറഞ്ഞ വാചകമാണ് കടക്ക് പുറത്ത്.അധികാര ധാര്‍ഷ്ട്യത്തിന്റെ പ്രതീകമെന്ന നിലയില്‍ ഇതിനെ പ്രചാരണ വിഷയമാക്കുകയാണ് കോണ്‍ഗ്രസ്. 6ന് തുടങ്ങുന്ന യുഡിഎഫ് രാഷ്ട്രീയപ്രചരണജാഥക്ക് മുന്നോടിയായാണ് കടക്ക് പുറത്ത് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. സര്‍ക്കാരിനെതിരായ കുറ്റപത്രത്തിനൊപ്പം ജനങ്ങളുടെ പരാതികള്‍ ശേഖരിക്കുന്നതിന് വെബ് സൈറ്റ്, പാട്ടുകള്‍, വീഡിയോകള്‍ എന്നിവ ഉള്‍പ്പെടുന്ന സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങളും പുറത്തിറക്കും. മുഖ്യമന്ത്രിയെപ്രതീകാത്മകമായി പുറത്താക്കുന്നതിനുളള സൗകര്യവും കടക്ക് പുറത്ത് .കോം എന്ന പേരിലുളള വെബ് സൈറ്റിലുണ്ട്.

വിവിധ മേഖലകളിലെ സര്‍ക്കാരിന്റെ വീഴ്ച്ചകള്‍ തുറന്നു കാട്ടുന്നതാണ് കുറ്റപത്രം. യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി, അമ്പലക്കൊള്ള, ലഹരി ഉപയോഗം, വന്യജീവി ആക്രമണങ്ങള്‍, മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങളാണ് കുറ്റപത്രത്തില്‍ ഉയര്‍ത്തിക്കാട്ടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!