
അടിമാലി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി നടത്തി വരുന്ന ജില്ലാ വ്യാപാരോത്സവ് 2026ന്റെ രണ്ടാമത് ദ്വൈവാര നറുക്കെടുപ്പ് ഇന്ന് വൈകിട്ട് നടക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.എല്ലാ നിയോജക മണ്ഡലങ്ങളിലും വൈകിട്ട് 5 മണിക്ക് ജില്ലാ, മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടക്കുക.



