
ഇടുക്കി : ആധാരം എഴുത്ത് അസോസിയേഷൻ ഇടുക്കി ജില്ല വനിതാ കൺവൻഷൻ 2026 ഫെബ്രുവരി മാസം 13ാം തിയതി വെള്ളിയാഴ്ച തൊടുപുഴ പാപ്പൂട്ടി ഹാളിൽ വച്ച് രാവിലെ 10 മണി മുതൽ നടക്കും. തൊടുപുഴ നഗരസഭ ചെയർ പേഴ്സൺ lസാബിറ ജലീൽ ഉദ്ഘാടനം നിർവഹിക്കും. തൊടുപുഴ നഗരസഭ കൗൺസിലർമാരായ പ്രഫസർ ജെസി ആന്റെണി, ശ്രീമതി. നിഷ സോമൻ എന്നിവർ പരിപാടി യിൽ പങ്കാളികളാകും.
സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് കെ.ജി. ഇന്ദു കലാധരൻ, സംസ്ഥാന ജനറൽ സെക്രട്ടറി എ. അൻസാർ, സംസ്ഥാന ഉപദേശക സമിതി ചെയർമാൻ ശ്രീ. ഒ.എം. ദിനകരൻ, സംസ്ഥാന വനിത കൺവീനർ ശാരദ കൃഷ്ണമൂർത്തി, സംസ്ഥാന സെക്രട്ടറിമാരായ എം.എസ്. ലാൽ സീന രാധാകൃഷ്ണൻ എന്നീ സംസ്ഥാന നേതാക്കളും, ജില്ല വനിത ഭാരവാഹികളും, ജില്ല നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും.
ഇതിനാൽ ഫെബ്രുവരി 13- വെള്ളിയാഴ്ച ജില്ലയിലെ മുഴുവൻ ആധാരം എഴുത്ത് ഓഫീസുകൾക്കും അവധിയായിരിക്കുമെന്നും ജില്ല പ്രസിഡണ്ട് ജീവൻലാൽ ജില്ല സെക്രട്ടറി ശ്രീ.നവാസ് ഷേർഖാൻ, ജില്ല വനിതാ ചെയർ പേഴ്സൺ സാലമ്മവർഗീസ് എന്നിവർ അറിയിച്ചു.



