പഞ്ചായത്ത് പാര്‍ക്കിങ് ഗ്രൗണ്ട് കീഴടക്കിയ വാഹനങ്ങള്‍ നീക്കം ചെയ്യാനാവശ്യപ്പെട്ട് പഞ്ചായത്തിന്റെ നോട്ടീസ്
മൂന്നാര്‍: വര്‍ഷങ്ങളായി മൂന്നാറില്‍ പഞ്ചായത്ത് പാര്‍ക്കിങ് ഗ്രൗണ്ട് കീഴടക്കി കച്ചവടം നടത്തുന്നതുള്‍പ്പെടെയുള്ള വാഹനങ്ങള്‍ നീക്കം ചെയ്യാനാവശ്യപ്പെട്ട് പഞ്ചായത്തിന്റെ നോട്ടീസ്. പഴയ മൂന്നാര്‍ മൂലക്കടയിലുള്ള പാര്‍ക്കിങ് ഗ്രൗണ്ടിലെ 12 വാഹനങ്ങള്‍ക്കാണ് 7 ദിവസങ്ങള്‍ക്കുള്ളില്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട് പഞ്ചായത്ത് സെക്രട്ടറി ഉദയകുമാര്‍ നോട്ടിസ് നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റ് എസ്.വിജയകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി.
പുറമേ നിന്നുള്ള വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സാധിക്കാത്ത വിധത്തില്‍ പാര്‍ക്കിങ് ഗ്രൗണ്ട് കയ്യേറി ചില വാഹ ങ്ങള് സ്ഥിരമായി നിര്‍ത്തിയിട്ട് കച്ചവടം നടത്തുന്നതായും ചില വാഹനങ്ങള്‍ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വാഹനങ്ങളില്‍ നോട്ടിസ് പതിച്ചത്. ഏഴു ദിവസത്തിനകം വാഹനങ്ങള്‍ നീക്കം ചെയ്യാത്ത പക്ഷം പഞ്ചായത്ത് നീക്കം ചെയ്ത് നല്ലതണ്ണിയി ലെ ഡംപിങ് യാര്‍ഡിലേക്ക് മാറ്റുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.



