KeralaLatest NewsLocal news
എസ് രാജേന്ദ്രന്റെ ബി ജെ പി പ്രവേശനം; സി പി എമ്മിന് യാതൊരുവിധ ആശങ്കകളുമില്ലെന്ന് ജില്ലാ സെക്രട്ടറി

അടിമാലി: എസ് രാജേന്ദ്രന്റെ ബി ജെ പി പ്രവേശനത്തില്‍ സി പി എമ്മിന് യാതൊരുവിധ ആശങ്കകളുമില്ലെന്ന് സി പി എം ജില്ലാ സെക്രട്ടറി സി വി വര്‍ഗ്ഗീസ് അടിമാലിയില്‍ പറഞ്ഞു. രാജേന്ദ്രന്‍ ബി ജെ പിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നുവെന്ന് വിവരം പാര്‍ട്ടി നേരത്തെ മനസിലാക്കിയിട്ടുള്ളതാണ്. വര്‍ഗ്ഗബോധമുള്ള ഒരു തൊഴിലാളിയും രാജേന്ദ്രനൊപ്പം പോകില്ലെന്നും സി വി വര്‍ഗ്ഗീസ് പറഞ്ഞു.



