KeralaLatest NewsSports

സന്തോഷ്ട്രോഫി ഫുട്ബോൾ ഫൈനലിൽ കേരളത്തിന് നിരാശ

സന്തോഷ്ട്രോഫി ഫുട്ബോൾ ഫൈനലിൽ കേരളത്തിന് തോൽവി. ഇനി എട്ടാം കിരീടത്തിനായി കേരളം ഇനിയും കാത്തിരിക്കണം. എതിരില്ലാത്ത ഒരു ഗോളിനാണ് സർവീസസിന്റെ കീരീടനേട്ടം.സർവീസസിന്റെ എട്ടാം കിരീടമാണിത്. എക്സ്ട്രാ ടൈമിലാണ് സർവീസസിന്റെ വിജയഗോൾ. അഭിഷേക് പവാർ ആണ് 109-ാം മിനിറ്റിൽ ഗോൾ നേടിയത്. കഴിഞ്ഞ തവണ ഫൈനലിൽ ബംഗാളിനോടും കേരളം തോറ്റിരുന്നു. ഇത് രണ്ടാം തവണയാണ് കേരളവും സർവീസസും ഫൈനലിൽ മുഖാമുഖമെത്തുന്നത്‌.നിശ്ചിത സമയത്ത് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഇരുടീമുകൾക്കും ലക്ഷ്യം കാണാനായിരുന്നില്ല. മിനിറ്റുകൾ ബാക്കി നിൽക്കെ കേരളത്തിന്റെ ഒ എം ആസിഫിന് പരുക്കേറ്റു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!