
അടിമാലി : കൊരങ്ങാട്ടി എസ് വളവിൽ ട്രാക്ടർ മറഞ്ഞു അപകടം. ഒരാൾ മരിച്ചു. അടിമാലി വടക്കേ ആയിരമേക്കര്‍ സ്വദേശി വെട്ടിക്കാകുഴിയില്‍ ജോയി (64) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കൂമ്പന്‍പാറ സ്വദേശി ടോമിയെ ഗുരുതര പരിക്കുകളോടെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




