KeralaLatest NewsSports

ഹോം ഗ്രൗണ്ട് ആയി കൊച്ചി തുടരും; ഔദ്യോഗിക പ്രഖ്യാപനവുമായി കേരള ബ്ലാസ്റ്റേഴ്സ്

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് ആയി കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം തുടരും. ഔദ്യോഗിക പ്രഖ്യാപനവുമായി കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്. ബ്ലാസ്റ്റേഴ്‌സിന് ആകെ 8 ഹോം മത്സരങ്ങളാണ് ഉണ്ടാകുക. ഫെബ്രുവരി 22ന് മുംബൈ സിറ്റിക്കെതിരെയാണ് ആദ്യ മത്സരം.മത്സരങ്ങള്‍ കൊച്ചിയില്‍ വേണമെന്ന് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ താല്‍പര്യമറിയിച്ചെന്നും കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വിട്ടുകൊടുക്കാന്‍ സമ്മതമെന്നും ജിസിഡിഎ അറിയിച്ചിരുന്നു. ഐഎസ്എൽ തുടങ്ങിയതു മുതൽ കൊച്ചിയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഹോം ​ഗ്രൗണ്ട്.ലയോണല്‍ മെസിയുടെ വരവുമായി ബന്ധപ്പെട്ട് സ്റ്റേഡിയത്തില്‍ നടത്തിയ അറ്റകുറ്റപണികള്‍ ഇതുവരെ പൂര്‍ത്തിയാട്ടില്ല. ഐഎസ്എല്‍ തുടങ്ങും മുന്‍പ് ഇതെല്ലാം തീര്‍ക്കുമെന്നും ജിസിഡിഎ അവകാശപ്പെടുന്നു. ഫെബ്രുവരി 14ന് തുടങ്ങുന്ന ഐഎസ്എല്ലില്‍ 22നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!