KeralaLatest NewsLocal news

അടിമാലി അഖ്‌സ ഇസ്ലാമിക് അക്കാദമിയുടെ  വാര്‍ഷികവും ബിരുദ ദാന മഹാ സമ്മേളനവും നാളെ നടക്കും

അടിമാലി: കഴിഞ്ഞ പത്ത് വര്‍ഷമായി ആത്മീയ വിജ്ഞാന രംഗത്ത് അടിമാലിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് അഖ്‌സ ഇസ്ലാമിക് അക്കാദമി. അക്കാദമിയുടെ പത്താമത് വാര്‍ഷികവും രണ്ടാം ബിരുദ ദാന മഹാ സമ്മേളനവുമാണ് നാളെ വൈകിട്ട് 7ന് അടിമാലി മന്നാംകാല അഖ്‌സ ക്യാമ്പസില്‍ ഒരുക്കിയിട്ടുള്ളത്. ശൈഖുന സി എ മൂസാ മൗലവി എം എ, എം എഫ് ബി മൂവാറ്റുപുഴ സമ്മേളനം ഉദ്ഘാടനം ചെയ്യും. ശൈഖുന ഇ എസ് ഹസന്‍ ഫൈസി പെരുമ്പാവൂര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വ്വഹിക്കും.

സമ്മേളന നടത്തിപ്പിനായി വേണ്ടുന്ന ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി സംഘാടകര്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിസാര്‍ പെരിങ്ങാട്ട് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ അഖ്‌സ ചെയര്‍മാന്‍ നിസാര്‍ ബാഖവി ആമുഖ പ്രഭാഷണം നടത്തും. നൗഷാദ് ബാഖവി ചിറയിന്‍ കീഴ് മുഖ്യപ്രഭാഷണവും അടിമാലി ഇമാം ഷാജിറുദ്ദീന്‍ ബാഖവി പ്രഭാഷണവും അഷ്‌റഫ് ഫൈസി മന്നാങ്കാല, മുഹമ്മദ് ഷമീര്‍ അമാനി തൊടുപുഴ എന്നിവര്‍ അനുഗ്രഹ പ്രഭാഷണവും നിര്‍വ്വഹിക്കും.

ശൈഖുന ഖാലിദ് ഉസ്താദ് പാനിപ്ര പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉല്‍മ പ്രസിഡന്റ് അബൂതല്‍ഹ ഇ എസ് ഹസന്‍ ഫൈസി സനദ് ദാനം നിര്‍വ്വഹിക്കും. ഹാഫിസ് മുഹമ്മദ് അര്‍ഷാദ് ഫലാഹി, നവാസ് മീരാന്‍, സൈദ് മുഹമ്മദ് മൂലേത്തൊട്ടി, ബഷീര്‍ പഴമ്പള്ളിത്താഴം, ഫരീരുദ്ദീന്‍ മന്നാനി തുടങ്ങിയവര്‍ സംസാരിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!