
രണ്ടാഴ്ചയിലേറെയായി തുടരുന്ന ചാഞ്ചാട്ടങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. സംസ്ഥാനത്ത് ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 1,15, 680 രൂപയാണ്. ഗ്രാമിന് ഇന്ന് നല്‍കേണ്ടത് 14460 രൂപയാണ്. രണ്ടായിരത്തിനടുത്ത് രൂപ ഒരു പവന് കൂടിയ ശേഷമാണ് സ്വര്‍ണം ഈ നിരക്കുകളില്‍ എത്തിയിരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ ദൃശ്യമാകുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില വീണ്ടും ഉയരുന്നതാണ് കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്. മിഡില്‍ ഈസ്റ്റും യൂറോപ്പും തമ്മിലുള്ള ചില ഭൗമരാഷ്ട്രീയ വിഷയങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്



