KeralaLatest NewsLocal news

കുട്ടിക്കാനത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഇടുക്കി കുട്ടിക്കാനത്ത് ഓടിക്കൊണ്ടിരുന്ന വാഹനത്തിന് അപ്രതീക്ഷിതമായി തീപിടിച്ചു. വാഹനം ഓടിക്കൊണ്ടിരിക്കെ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവർ വാഹനം ഉടൻ നിർത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. എല്ലാവരും വാഹനത്തിൽ നിന്ന് പുറത്തേക്കിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി.


അപകടത്തിൽ യാത്രക്കാർക്ക് ആര്ക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം തുടരുകയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!