KeralaLatest News

ആലുവ മണപ്പുറത്ത് പിതൃസ്‌മരണയിൽ ബലിയിട്ട് പതിനായിരങ്ങൾ

മഹാശിവരാത്രിയോട് അനുബന്ധിച്ച് ആലുവ മണപ്പുറത്ത് പതിനായിരങ്ങൾ പിതൃമോക്ഷ പ്രാപ്തിക്കായി ബലിയിടുന്നു.ഇന്നലെ അർദ്ധരാത്രി കഴിഞ്ഞ് ശിവരാത്രി വിളക്കിന് ശേഷമാണ് ബലിതർപ്പണം ആരംഭിച്ചത്. 116 ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷയ്ക്കായി 1500 പൊലീസുകാരും ഫയർഫോഴ്സിന്റെയും നേവിയുടെയും സേവനവും ഉണ്ട്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിവരെ ആലുവ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ബലിതർപ്പണം കഴിഞ്ഞവർക്ക് തിരിച്ചുപോകാൻ 250 ഓളം കെഎസ്ആർടിസി പ്രത്യേക ബസുകൾ സർവീസ് നടത്തും. സ്വകാര്യ ബസുകൾക്ക് രാത്രി സർവീസ് നടത്തുന്നതിനായി പ്രത്യേകം പാസ് അനുവദിച്ചിരുന്നു. കൊച്ചി മെട്രോയും അധികസമയം സർവീസ് നടത്തുണ്ട്.

പിതൃതർപ്പണത്തിനായി എത്തുന്നവർക്ക് സൗജന്യ ലഘുഭക്ഷണവും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്. ശിവരാത്രി നാളിൽ മണപ്പുറത്തെത്തുന്നവർക്ക് ദേവസ്വം ബോർഡ് രണ്ടുകോടിയുടെ ഗ്രൂപ്പ് ഇൻഷുറൻസും ആലുവ നഗരസഭ ഒരു കോടിയുടെ ഗ്രൂപ്പ് ഇൻഷുറൻസും ഏർപ്പെടുത്തിയിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!