KeralaLatest NewsLocal news

കുരിശുപാറ കോട്ടപ്പാറ മഹാവിഷ്ണു ക്ഷേത്രത്തില്‍ ധ്വജ പ്രതിഷ്ഠയും തിരുവുത്സവവും ഈ മാസം 17 മുതല്‍ 27 വരെ

അടിമാലി: അടിമാലി കുരിശുപാറ കോട്ടപ്പാറ മഹാവിഷ്ണു ക്ഷേത്രത്തില്‍ ധ്വജ പ്രതിഷ്ഠയും തിരുവുത്സവവും ഈ മാസം 17 മുതല്‍ 27 വരെ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നരമംഗലം വാസുദേവന്‍ നമ്പൂതിരിയുടെയും ക്ഷേത്രം മേല്‍ശാന്തി ബ്രഹ്മശ്രീ വെണ്ണമനഇല്ലത്ത് ഗിരീഷ് ഗോവിന്ദന്‍ പോറ്റിയുടെയും മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര ചടങ്ങുകള്‍ നടക്കും. ഉത്സവത്തോടനുബന്ധിച്ച് പതിവ് പൂജകള്‍ക്ക് പുറമെ പ്രത്യേക പൂജകളും ക്ഷേത്രത്തില്‍ നടക്കും.

ഈ മാസം 21ന് വൈകിട്ട് 6ന് കൊടിക്കൂറ, കൊടി കയര്‍ ഘോഷയാത്രയും 22ന് രാവിലെ 6ന് ക്ഷേത്രത്തില്‍ ധ്വജ പ്രതിഷ്ഠ നടക്കും. 22ന് വൈകിട്ട് 7നും 7.30നും ഇടയിലാണ് തൃക്കൊടിയേറ്റ്. ഉത്സവ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. ഉത്സവത്തിന്റെ ഒമ്പതാം ദിനമായ 25ന് ക്ഷേത്രത്തില്‍ പൊങ്കാല നടക്കും. രാവിലെ 10.30നാണ് പൊങ്കാല അഗ്നി സമര്‍പ്പണം.

25ന് വൈകിട്ട് കുരിശുപാറ മഹാദേവ ക്ഷേത്രത്തില്‍ നിന്നും കോട്ടപ്പാറ ക്ഷേത്രത്തിലേക്ക് താലപ്പൊലി ഘോഷയാത്ര നടക്കും. തുടര്‍ന്ന് പൂ മൂടല്‍ നടക്കും.ഉത്സവത്തിന്റെ പത്താം ദിനം രാവിലെ 11.30ന് ഉത്സവ ബലിയും തുടര്‍ന്ന് ഉത്സവ ബലി ദര്‍ശനവും നടക്കും. ഉത്സവത്തിന്റെ അവസാന ദിവസമായ 27ന് വാകിട്ട് 6ന് ആറാട്ട് ബലിയും 8.30ന് ആറാട്ട് സദ്യയും നടക്കും.

ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ എല്ലാ ദിവസവും മഹാ പ്രസാദമൂട്ട് ക്രമീകരിച്ചിട്ടുണ്ട്.ഉത്സവത്തിന്റെ വിവിധ ദിവസങ്ങളില്‍ വിവിധ കലാപരിപാടികളും അരങ്ങേറും. ക്ഷേത്ര രക്ഷാധികാരി റ്റി വി നാരായണന്‍കുട്ടി, പ്രസിഡന്റ് ബാബു സി കെ, സെക്രട്ടറി ബാബു കെ പി, ഖജാന്‍ജി സുനില്‍കുമാര്‍ കെ ആര്‍, മാത്യസമിതി പ്രസിഡന്റ് ഷൈല തങ്കച്ചന്‍, സെക്രട്ടറി സിന്ധു സുനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഉത്സവ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!