
റമസാന്‍ വ്രതത്തിനൊരുങ്ങി പളളികളും വിശ്വാസികളും. ഇന്ന് മാസപിറ കണ്ടാല്‍ നാളെ റംസാന്‍ വ്രതാരംഭത്തിന് തുടക്കമാകും.
റമസാന്‍ മാസത്തെ ആത്മഹര്‍ഷത്തോടെ വരവേല്‍ക്കാനായി വിശ്വാസികള്‍ ഒരുങ്ങികഴിഞ്ഞു. ആഴ്ച്കള്‍ക്ക് മുമ്പ് തുടങ്ങിയ പള്ളികളിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. പുണ്യങ്ങളുടെ പൂക്കാലമായ റംസാന്‍ മാസത്തെ ആത്മീയമായി ഓരോ വിശ്വാസിയും ഉള്‍ക്കൊള്ളും. അന്നപാനിയീങ്ങള്‍ വെടിഞ്ഞ് പ്രാര്‍ഥയില്‍ മുഴുകും.
സക്കാത്ത് നല്‍കിയും പരമാവധി സമയം ഖുര്‍ ആന്‍ പാരായണം ചെയ്തുമാകും ഇനിയൊരുമാസം വിശ്വാസി അല്ലാഹുവിനോട് കൂടുതലായി അടുക്കാന്‍ ശ്രമിക്കുക



