കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റയിൽസിലെ തീ അണച്ചു; രണ്ട് നിലകൾ പൂർണമായി കത്തി നശിച്ചു

കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റയിൽസിലെ തീ അണച്ചു. എയർ ഫോഴ്സ്ന്റെ ഫയർ ഫൈറ്റ് വാഹനം എത്തിച്ചാണ് തീ അണച്ചത്. രണ്ടര മണിക്കൂർ നീണ്ട ശ്രമത്തിന് ഒടുവിലാണ് തീ അണച്ചത്. കെട്ടിടത്തിന്റെ രണ്ട് നിലകൾ പൂർണമായി കത്തി നശിച്ചു. ഷോർട്ട് സർക്യുട്ട് ആണ് തീ പിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. 18 ഫയർ യൂണിറ്റ് സ്ഥലത്ത് എത്തിയിരുന്നു.
കോടികളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. രണ്ടാം നിലയിലുണ്ടായ തീപിടുത്തം മൂന്നും നാലും നിലയിലേക്ക് വ്യാപിക്കുകയായിരുന്നു. കെട്ടിടത്തിന്‍റെ പിൻഭാഗത്ത് നിന്നാണ് തീപടര്‍ന്നത്. തുടര്‍ന്ന് മുകളിലത്തെ നിലയിലേക്ക് ആളിപടരുകയായിരുന്നു. ഇന്ന് വൈകിട്ട് ആറു മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.വെഡ്ഡിങ് സെക്ഷനിലെ വസ്ത്രങ്ങള്‍ സൂക്ഷിച്ച ഗോഡൗണിന്‍റെ ഭാഗത്ത് നിന്നുമാണ് തീ ആദ്യം ആളിപടര്‍ന്നത്. തീപിടുത്തം ഉണ്ടായ ഉടനെ ജീവനക്കാരെയെല്ലാം പുറത്തിറക്കിയിരുന്നു. രണ്ട് പേർക്ക് പൊള്ളലേറ്റിട്ടുണ്ട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മൂന്നുവർഷം മുൻപും ഇതേ സ്ഥാപനത്തിൽ തീപ്പിടിത്തമുണ്ടായിരുന്നു. 2023 ഏപ്രിൽ ഒന്നിനും തീപിടുത്തമുണ്ടായിരുന്നു



