Latest NewsNational

ബ്രസീൽ പ്രസിഡൻറ് ലുല ഡ സിൽവ ഇന്ന് ഇന്ത്യയിൽ; എ ഐ ഇംപാക്ട് ഉച്ചകോടിയിൽ പങ്കെടുക്കും

ബ്രസീൽ പ്രസിഡൻറ് ലുല ഡ സിൽവ ഇന്ന് ഇന്ത്യയിൽ എത്തും. പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് സന്ദർശനം. ഡൽഹിയിൽ നടക്കുന്ന എ ഐ ഇംപാക്ട് ഉച്ചകോടിയിൽ ബ്രസീൽ പ്രസിഡൻറ് പങ്കെടുക്കും. ഈ മാസം 21ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബ്രസീൽ പ്രസിഡൻറ് ഉഭയകക്ഷി ചർച്ചകൾ നടത്തും. പ്രതിരോധം ആരോഗ്യം, കൃഷി, ശാസ്ത്രസാങ്കേതിക വിദ്യാ തുടങ്ങി വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കിയേക്കും. ബ്രസീൽ പ്രസിഡന്റിന് പ്രധാനമന്ത്രി വിരുന്ന് ഒരുക്കും. ലുല ഡ സിൽവയ്ക്കൊപ്പം 14 മന്ത്രിമാരും ബിസിനസ് പ്രതിനിധി സംഘവും ഇന്ത്യയിൽ എത്തും.

ഡൽഹിയിൽ നടക്കുന്ന എ ഐ ഇംപാക്ട് ഉച്ചകോടിയിൽ ഗവേഷണ സിമ്പോസിസവുമായി ബന്ധപ്പെട്ട സെഷനുകൾ ഇന്ന് നടക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗവേഷകർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.ഉച്ചകോടിക്ക് ഡൽഹിവേദിയാകുമ്പോൾ രാജ്യത്തെത്തുന്നത് 24 രാജ്യത്തലവന്മാരും 60 മന്ത്രിമാരും 500 ടെക് കമ്പനി മേധാവികളുമാണ്. ഐ.ടി. മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഉച്ചകോടിയുടെ സംഘാടനം. എ.ഐയുമായി ബന്ധപ്പെട്ട ഏഴ് പ്രമേയങ്ങളെ കേന്ദ്രീകരിച്ചാണ് ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിൽ തിരുവനന്തപുരം ടെക്‌നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക് തുടങ്ങിയവയിൽ നിന്നുള്ള കമ്പനി മേധാവികളും പ്രതിനിധികളും പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!