KeralaLatest NewsLocal news

കാരിക്കോട് സബ് രജിസ്ട്രാർ ഓഫീസ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന്

തൊടുപുഴ കാരിക്കോട് സബ്‌രജിസ്ട്രാർ ഓഫീസിൻ്റെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം  ഇന്ന് (ഫെബ്രുവരി 18) വൈകുന്നേരം 4.30 ന്  രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്‌തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി നിർവഹിക്കും.
യോഗത്തിൽ പി.ജെ ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിൻ മുഖ്യാതിഥിയായിരിക്കും.ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്‌റ്റീഫൻ,ജില്ലാ പഞ്ചായത്ത് അംഗം മനോജ് കോക്കാട്ട്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്കർ,ആലക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു കക്കുഴി,ഇടവെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അമീർ,വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി അജയകുമാർ, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അംഗം ജാൻസി മാത്യു, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മുഹമ്മദ് ഫൈസൽ,
ആലക്കോട് ഡെവലപ്പ്മെൻ്റ് സൊസൈറ്റി കൺവീനർ കെ.സി ജോർജ്ജ്,രജിസ്ട്രേഷൻ വകുപ്പ് ദക്ഷിണ മദ്ധ്യമേഖല ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ കെ.സി മധു,
രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ കെ.മീര, വിവിധ  രാഷ്ട്രീയ സാമൂഹിക കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!