CrimeKeralaLatest NewsLocal news
സുപ്രധാന വിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകി ചാരപ്പണി, ഇടുക്കി മറയൂരിൽ ഒരാൾ അറസ്റ്റിൽ

പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊച്ചി കപ്പൽശാലയിലെ രഹസ്യങ്ങൾ ചോർത്തിയ സംഭവത്തിലാണ് പശ്ചിമ ബംഗാൾ സ്വദേശി ആലിഫ് ഇസ്ലാമിനെ അറസ്റ്റ് ചെയ്തത്. ഇയാൾ ഇടുക്കിയിലെ മറയൂരിലാണ് താമസിക്കുന്നത്.
കർണാടക ഉഡുപ്പി പൊലീസാണ് ആലിഫ് ഇസ്ലാമിനെ അറസ്റ്റ് ചെയ്തത്. കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ മാൽപേ യൂണിറ്റിന്റെ പരാതിയിലാണ് അറസ്റ്റ്. കേസിൽ അറസ്റ്റിലാകുന്ന നാലാമത്തെയാളാണ് ആലിഫ്. പിടിയിലായവർ വാട്ട്സാപ്പ് വഴി പാകിസ്ഥാനിലേക്ക് വിവരങ്ങൾ കൈമാറിയെന്നാണ് കേസ്.



