ജില്ലാ വ്യാപാരോത്സവ് 2026ന്റെ രണ്ടാമത് പ്രതിമാസ നറുക്കെടുപ്പ് നാളെ വൈകിട്ട് നടക്കും

അടിമാലി: ജില്ലയിലെ വ്യാപാര മേഖലക്ക് ഉണര്‍വ്വ് നല്‍കാന്‍ ലക്ഷ്യമിട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി നടത്തി വരുന്ന ജില്ലാ വ്യാപാരോത്സവ് 2026ന്റെ രണ്ടാമത് പ്രതിമാസ നറുക്കെടുപ്പ് നാളെ വൈകിട്ട് നടക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കുഞ്ചിത്തണ്ണി, മുരിക്കാശ്ശേരി, മാട്ടുക്കട്ട, ഇരട്ടയാര്‍, മുതലക്കോടം എന്നീ കേന്ദ്രങ്ങളില്‍ വച്ചാണ് നറുക്കെടുപ്പ് നടത്തുന്നത്.മിക്സി, പ്രഷര്‍ കുക്കര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍ ഉള്‍പ്പെടെ ഓരോ മണ്ഡലങ്ങളിലും 7 പ്രോത്സാഹന സമ്മാനങ്ങള്‍ ഉള്‍പ്പെടെ 10 സമ്മാനങ്ങള്‍ വീതം ജില്ലയില്‍ 50 സമ്മാനങ്ങളാണ് നറുക്കെടുപ്പിലൂടെ നല്‍കുന്നത്.
എല്ലാ നിയോജക മണ്ഡലങ്ങളിലും വൈകിട്ട് 4 മണിക്ക് ജില്ലാ, മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടക്കുക. കഴിഞ്ഞ മാസ നറുക്കെടുപ്പില്‍ അഞ്ച് മണ്ഡലങ്ങളില്‍ 10 സമ്മാനങ്ങള്‍ വീതം 50 സമ്മാനങ്ങള്‍ വിതരണം ചെയ്തിരുന്നു. ജില്ലയിലെ വ്യാപാര മാന്ദ്യം പരിഹരിക്കാനുള്ള മാര്‍ഗ്ഗമായാണ് ജില്ലാ വ്യാപാരോത്സവ് 2026ന് രൂപം നല്കിയിരിക്കുന്നത്. ഡിസംബര്‍ 15 മുതല്‍ മാര്‍ച്ച് 31 വരെയാണ് വ്യാപാരോത്സവം. രണ്ടാഴ്ച്ച കൂടുമ്പോള്‍ ഉള്ള നറുക്കെടുപ്പിന് പുറമെ എല്ലാ മാസവും നറുക്കെടുപ്പ് നടക്കും.
ഇതിന് പുറമെ ഏപ്രില്‍ ആദ്യ ആഴ്ച്ച ബമ്പര്‍ നറുക്കെടുപ്പും നടക്കും. ഒന്നാം സമ്മാനം ഇന്നോവ ക്രിസ്റ്റ കാറും 5 നിയോജക മണ്ഡലങ്ങളില്‍ ഓരോ മാരുതി ആള്‍ട്ടോ കാറും 100 പോത്സാഹന സമ്മാനങ്ങളും നല്‍കും. സംഘടനയുടെ അംഗ സ്ഥാപനങ്ങളില്‍ നിന്നും സാധനങ്ങള്‍ പര്‍ച്ചെയ്സ് ചെയ്ത് സമ്മാന കൂപ്പണുകള്‍ ആളുകള്‍ ചോദിച്ച് വാങ്ങണമെന്നും സംഘടനാ ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍, സാന്റി മാത്യു, ഡയസ് ജോസ്, സിബി കൊച്ചുവള്ളാട്ട് എന്നിവര്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.



