താലൂക്ക് ഓഫീസ് സമരം; എ രാജ എം എല്‍ എക്കെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

അടിമാലി: അഡ്വ. എ രാജ എം എല്‍ എക്കെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും മുന്‍ അടിമാലി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കെ കൃഷ്ണമൂര്‍ത്തി രംഗത്ത്. പട്ടയ ഭൂമിയില്‍ വീട് വയ്ക്കാന്‍ എന്‍ ഒ സി അനുവദിക്കുന്നതില്‍ കാലതാമസം വരുത്തുന്നുവെന്നാരോപിച്ചായിരുന്നു കഴിഞ്ഞ ദിവസം അഡ്വ. എ രാജ എം എല്‍ എ ദേവികുളം തഹസീല്‍ദാര്‍ ഓഫീസിന് മുമ്പില്‍ ഉപരോധ സമരം സംഘടിപ്പിച്ചത്.
എം എല്‍ എയുടെ ഈ ഉപരോധ സമരത്തിനെതിരെയാണ് വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും മുന്‍ അടിമാലി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കെ കൃഷ്ണമൂര്‍ത്തി രംഗത്തെത്തിയിട്ടുള്ളത്. എം എല്‍ എയുടെ സമരം തിരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടുള്ള പൊറാട്ട് നാടകമെന്ന് കെ കൃഷ്ണമൂര്‍ത്തി ആരോപിച്ചു. ഭൂമി വിഷയത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി ഇടതു സര്‍ക്കാര്‍ ജില്ലയിലെ ജനങ്ങളെ ദ്രോഹിക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്നും കൃഷ്ണമൂര്‍ത്തി കുറ്റപ്പെടുത്തി.
കഴിഞ്ഞ ഏഴെട്ട് മാസങ്ങളായി ആളുകള്‍ എന്‍ ഒ സിക്കായി അപേക്ഷ കൊടുക്കുന്നുവെന്നും നിലവില്‍ ഏകദേശം 300ഓളം അപേക്ഷകള്‍ താലൂക്കോഫീസില്‍ കെട്ടികിടക്കുന്ന സ്ഥിതിയാണുള്ളതെന്നുമായിരുന്നു ഉപരോധ സമരം നടത്തിയ അഡ്വ. എ രാജ എം എല്‍ എയുടെ ആരോപണം.



