
അടിമാലി: അടിമാലിയുടെ ജീവനാഡിയായ ദേവിയാര്‍ പുഴയില്‍ മാലിന്യ നിക്ഷേപം വര്‍ധിക്കുന്നുവെന്ന് പരാതി. വിവിധ ഇടങ്ങളില്‍ ശുചിമുറി മാലിന്യങ്ങളടക്കം പുഴയിലേക്കാണ് തള്ളുന്നത്.വേനലില്‍ ജലശ്രോതസ്സുകള്‍ വറ്റി വരണ്ട് കുടിവെള്ളം പോലും കിട്ടാക്കനിയായി മാറുന്ന ഘട്ടത്തിലാണ് ഉള്ള വെള്ളവും മാലിന്യം നിറച്ച് വിഷമാക്കി മറ്റുന്നത്. പെരിയാറിന്റെ കൈവഴിയായ ദേവിയാര്‍ പുഴ ഉത്ഭവം മുതല്‍ മാലിന്യം പേറിയാണ് ഒഴുകുന്നത്.
മച്ചിപ്ലാവ് പറക്കുടി സിറ്റി ഭാഗത്താണ് വ്യാപകമായി ചക്കില്‍ കെട്ടി മാലിന്യങ്ങള്‍ ദേവിയാര്‍ പുഴയിലേക്ക് തള്ളുന്നത്. വന്‍തോതില്‍ മാലിന്യം തള്ളുന്നെന്ന നാട്ടുകാരുടെ പരാതിയില്‍ ജില്ലാ ജൈവവൈവിധ്യ പരിപാലന സമതി അംഗം കെ ബുള്‍ബേന്ദ്രനും, ഗ്രീന്‍ കെയര്‍കേരള ജില്ലാ പ്രസിഡന്റ് അലിയ ദേവി പ്രസാദ്, പഞ്ചായത്തംഗം എന്നിവര്‍ നേരിട്ടെത്തി പരിശോധന നടത്തി. ചാക്കില്‍കെട്ടി നിക്ഷേപിച്ച മാലിന്യത്തില്‍ നിന്നും വിലാസം അടങ്ങിയ ബില്ല് അടക്കം ലഭിക്കുകയും ചെയ്തു.
പുഴയിലേക്ക് മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്തംഗവും പ്രതികരിച്ചു. അതേ സമയം ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്ന മാലിന്യ നിക്ഷേപം തടയുന്നതിനും പിഴ ഈടാക്കുന്നതടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കണണെന്നാവശ്യപ്പെട്ട് പരിസ്ഥിതി സംഘടനയായ ഗ്രീന്‍ കെയര്‍ കേരള ജില്ലാ കളക്ടര്‍ക്ക് അടക്കം പരാതി നല്‍കി.



