KeralaLatest NewsLocal news

യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വിമര്‍ശനത്തിന് മറുപടിയുമായി എ രാജ എം എല്‍ എ രംഗത്ത്

അടിമാലി: അഡ്വ. എ രാജ എം എല്‍ എ ദേവികുളം തഹസീല്‍ദാര്‍ ഓഫീസിന് മുമ്പില്‍ നടത്തിയ സമരം തെരെഞ്ഞെടുപ്പ് മുമ്പില്‍ കണ്ടുള്ള നാടകമാണെന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വിമര്‍ശനത്തിന് മറുപടിയുമായി എ രാജ എം എല്‍ എ രംഗത്ത്. വിമര്‍ശനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ കൃഷ്ണ മൂര്‍ത്തിക്ക് പല ആഗ്രഹങ്ങളുമുണ്ടാകുമെന്നും ആ ആഗ്രഹങ്ങളൊന്നും തന്നെ കൊണ്ട് സാധിച്ച് കൊടുക്കാന്‍ കഴിയില്ലെന്നും എം എല്‍ എ പറഞ്ഞു.

എന്‍ ഒ സിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇടത് സര്‍ക്കാരിന്റെ തലയില്‍ വച്ച് കെട്ടെണ്ടെന്നും സര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കാനുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ തന്റെ സമരം തുടരുമെന്നും എം എല്‍ എ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!