Latest NewsNational

രഹസ്യ വിവരങ്ങൾ മാധ്യമങ്ങൾക്ക് പങ്കുവയ്ക്കരുത്; സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

രഹസ്യ വിവരങ്ങൾ മാധ്യമങ്ങൾക്ക് പങ്കുവയ്ക്കരുതെന്ന് സർക്കാർ ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. രഹസ്യ വിവരങ്ങൾ പങ്കുവെച്ചാൽ, ഔദ്യോഗിക രഹസ്യ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നാണ് സർക്കുലർ. കരസേന മുൻ മേധാവി ജനറൽ എം എം നർവണേയുടെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് വിവരം.

ഔദ്യോഗികമായി ലഭിച്ച വിവരങ്ങളും രേഖകളും സംരക്ഷിക്കേണ്ടത് എല്ലാ സർക്കാർ ജീവനക്കാരുടെയും കടമ എന്ന് സർക്കുലറിൽ പറയുന്നു. സർക്കാരിന് നാണക്കേടുണ്ടാക്കുന്നതിനൊപ്പം, ദേശീയ താൽപ്പര്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകാൻ സാധ്യതയുള്ള, രഹസ്യ വിവരങ്ങൾ ചോർന്നു എന്നു മൂന്ന് പേജുകളുള്ള സർക്കുലറിൽ പറയുന്നു. അർദ്ധ സൈനിക വിഭാഗങ്ങൾ ഉൾപ്പെടെ മുഴുവൻ സർക്കാർ വകുപ്പുകൾക്കും കേന്ദ്രം സർക്കുലർ അയച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!