KeralaLatest NewsLocal news
കല്ലാര്‍കുട്ടി പട്ടയം; മൂന്ന് ചെയിന്‍ മേഖലയെ ഒഴിവാക്കിയതില്‍ വിമര്‍ശനവുമായി റോയി കെ പൗലോസ്
അടിമാലി: കല്ലാര്‍കുട്ടി മേഖലയില്‍ പട്ടയം വിതരണം ചെയ്യുവാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയതിന് പിന്നാലെ മൂന്ന് ചെയിന്‍ മേഖലയെ ഒഴിവാക്കിയതില്‍ വിമര്‍ശനവുമായി കെ പി സി വൈസ് പ്രസിഡന്റ് റോയി കെ പൗലോസ് രംഗത്ത്. യഥാര്‍ത്ഥത്തില്‍ പത്ത് ചെയിന്‍ മേഖലയില്‍ താമസിക്കുന്ന കര്‍ഷകരെ സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണെന്ന് റോയി കെ പൗലോസ് പറഞ്ഞു.
മൂന്ന് ചെയിന്‍ മേഖലയിലാണ് തൊണ്ണൂറ് ശതമാനം ആളുകളും വീട് വച്ച് താമസിക്കുന്നതെന്നും ആദ്യത്തെ മൂന്ന് ചെയിന്‍ ഒഴിവാക്കി പട്ടയ വിതരണത്തിനുള്ള നീക്കം ജനങ്ങളെ വഞ്ചിക്കുന്നതാണെന്നും റോയി കെ പൗലോസ് അടിമാലിയില്‍ പറഞ്ഞു



