KeralaLatest NewsLocal news

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന സമ്മേളനം; ഫെബ്രുവരി 28, മാര്‍ച്ച് 1 തിയതികളില്‍ അടിമാലിയില്‍

അടിമാലി: ശാസ്ത്രം ജനനന്മക്ക്, ശാസ്ത്രം സാമൂഹ്യമാറ്റത്തിന് എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തനം മുമ്പോട്ട് പോകുന്നത്. സമ്പൂര്‍ണസാക്ഷരത, ജനകീയാസൂത്രണം, പുത്തന്‍ വികസന കാഴ്ചപ്പാടുകള്‍, കലാ ജാഥകള്‍ തുടങ്ങി വ്യത്യസ്തമായ ഇടപെടലുകള്‍ പരിഷത്ത് ഏറ്റെടുത്തിട്ടുമുണ്ട്. സംഘടനയുടെ സംസ്ഥാന സമ്മേളനം ഇത്തവണ അടിമാലിയില്‍ നടക്കും. ഈ മാസം 28, മാര്‍ച്ച് 1 തിയതികളില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ച് വരുന്നതായി സംഘാടകര്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. പാതയോരങ്ങളില്‍ ചുമരെഴുതിയും കയ്യെഴുത്ത്   ബോര്‍ഡുകള്‍ സ്ഥാപിച്ചും വ്യത്യസ്തമായ പ്രചാരണ രീതികളാണ് പരിഷത്ത് നടത്തുന്നത്. സമ്മേളനത്തോടനുബന്ധിച്ചുള്ള അനുബന്ധ പരിപാടികള്‍ക്കും തുടക്കമായി. സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ സബ് കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നുണ്ട്.

ജനകീയ പങ്കാളിത്തതോടെ സമ്മേളനം വിജയിപ്പിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അടിമാലിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ വി വി ഷാജി, ജില്ലാ സെക്രട്ടറി കെ എന്‍ രാധാകൃഷ്ണന്‍, സ്വാഗതസംഘം ഭാരവാഹികളായ ടി കെ ഷാജി, ടി എം ഗോപാലകൃഷ്ണന്‍, സി ഡി അഗസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!