CrimeKeralaLatest News

നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ജഡ്ജി ഹണി എം. വര്‍ഗീസിന് സ്ഥലംമാറ്റം

എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വർഗീസ് ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റം. നടി ആക്രമിക്കപ്പെട്ട കേസിൽ വിധി പറഞ്ഞത് ഹണി എം വർഗീസ് ആയിരുന്നു. തൊടുപുഴ, ആലപ്പുഴ പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയിലെ ജഡ്ജിമാർക്കും മാറ്റം.

ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായ കെ.കെ ബാലകൃഷ്ണനെ എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായും തൊടുപുഴ കോടതിയിലെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി.എസ് ശശികുമാറിനെ തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായും നിയമിച്ചിട്ടുണ്ട്.നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന തള്ളിയും നടന്‍ ദിലീപിനെ കുറ്റമുക്തനാക്കിയും വിധി പുറപ്പെടുവിച്ചതിനു പിന്നാലെ ജഡ്ജി ഹണി എം. വര്‍ഗീസിന് നേരെ വ്യാപക സൈബര്‍ ആക്രമണമുണ്ടായിരുന്നു. ഇതിനെതിരെ കേരള ജുഡീഷ്യല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതിക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!