
കട്ടപ്പന : ഇടുക്കിയില്‍ ഒന്നര കിലോയോളം കഞ്ചാവുമായി ഡെലിവറി ബോയി എക്‌സൈസിന്റെ പിടിയിലായി. തൃശൂര്‍ മുല്ലക്കര സ്വദേശി കെ എസ. ശ്രീജിത്ത് (22 )ആണ് കട്ടപ്പനയില്‍ വച്ച് പിടിയിലായത്.
കട്ടപ്പന ഭാഗത്ത് ഓണ്‍ലൈന്‍ ഡെലിവറി ചെയ്യുന്ന ശ്രീജിത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കഞ്ചാവും നല്‍കിയിരുന്നതായി എക്‌സൈസ് പറഞ്ഞു. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ബൈക്കും കഞ്ചാവ് തൂക്കി പായ്ക്കറ്റുകളാക്കാന്‍ ഉപയോഗിച്ച ത്രാസും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.



