
അടിമാലി:ഇടുക്കി ജില്ലയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌തു.
ഇടുക്കി ബി എൽ ആറാം സ്വദേശിനിയായ ശ്രീ സഞ്ചനയാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് വീട്ടിൽവെച്ച് വിഷം കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ വിദ്യാർത്ഥിനിയെ ഉടൻ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം തമിഴ്‌നാട്ടിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സംഭവത്തിൽ ശാന്തൻപാറ പോലീസ് അന്വേഷണം ആരംഭിച്ചു.


