
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 1400 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 175 രൂപയും കൂടി. ഇന്നലെ വൈകീട്ടോടെ സ്വര്‍ണം പവന് 880 രൂപ കൂടിയിരുന്നു. ഇതുകൂടി കണക്കിലെടുക്കുമ്പോള്‍ 24 മണിക്കൂറിനിടെ ഒരു പവന് സ്വര്‍ണത്തിന് സംസ്ഥാനത്ത് വര്‍ധിച്ചിരിക്കുന്നത് 2280 രൂപയാണ്. ഇതോടെ സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണത്തിന് 1,16,800 രൂപയായി. ഒരു ഗ്രാമിന് 14600 രൂപയും നല്‍കേണ്ടി വരും.



