KeralaLatest NewsLocal news

രാജേന്ദ്രന്റെ വരവില്‍ ഇടുക്കി ബിജെപിയില്‍ പൊട്ടിത്തെറി; മറയൂരില്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാജിവെച്ചു

മറയൂർ : സിപിഐഎം മുൻ എംഎൽഎ എസ് രാജേന്ദ്രന്റെ പാർട്ടി പ്രവേശനത്തിൽ ബിജെപിക്കുള്ളിൽ അതൃപ്തി പുകയുന്നു. ഇടുക്കി നോർത്ത് ബിജെപിയിലാണ് ഭിന്നത രൂക്ഷമായത്. ദേവികുളം മണ്ഡലത്തിൽ പ്രവർത്തകർ പാർട്ടി വിടുന്നതായാണ് വിവരം. അതൃപ്തിക്ക് പിന്നാലെ ബിജെപി മറയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബാബു തോമസ് രാജിവെച്ചു. തനിക്കൊപ്പം ആയിരത്തോളം പേർ പാർട്ടി വിടുമെന്നും പുതിയ നേതൃത്വത്തിന് പാർട്ടിയെ ശക്തിപ്പെടുത്താൻ ആകില്ലെന്നും വിമർശിക്കുന്ന ബാബു തോമസിന്റെ ശബ്ദസന്ദേശം പുറത്തു വന്നു.

ജില്ലാ കമ്മറ്റി പുനഃസംഘടിപ്പിച്ചിരുന്നു.

കാലങ്ങളായി പ്രവർത്തിച്ച് വന്നിരുന്ന പ്രസ്ഥാനത്തിൽ വിശ്വാസം നഷ്ടപ്പെട്ടതിനെ തുടർന്നാണ് രാഷ്ട്രീയ മാറ്റത്തിന് മുതിർന്നതെന്ന് രാജേന്ദ്രൻ പറഞ്ഞിരുന്നു. ദീർഘകാല രാഷ്ട്രീയ പ്രവർത്തകനായിരുന്ന താൻ കഴിഞ്ഞ നാലഞ്ച് വർഷമായി പാർട്ടി പ്രവർത്തനത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ പൊതുരംഗത്ത് ഉണ്ടായിരുന്നു. ഇക്കാലയളവിൽ വളരെയധികം മാനസിക പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്നും രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു.അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളത്തുനിന്നും ബിജെപി സ്ഥാനാർത്ഥിയായി എസ് രാജേന്ദ്രൻ മത്സരിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!