CrimeKeralaLatest NewsLocal news
ഒരു കിലോയിലധികം കഞ്ചാവുമായി ഒരാൾ അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ പിടിയിൽ
അടിമാലി: സ്കൂട്ടറിൽ വിൽപ്പന നടത്തുകയായിരുന്ന ഒരു കിലോയിലധികം കഞ്ചാവുമായി ഒരാൾ അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ പിടിയിലായി. അടിമാലി നർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ രാഹുൽ ശശിയും സംഘവും ചേർന്ന് അടിമാലി കല്ലാർ വട്ടിയാർ ഭാഗത്ത് നടത്തിയ പരിശോധനയിലാണ്
കുരിശുപാറ സ്വദേശി രാജേഷ് മാരിയപ്പൻ പിടിയിലായത്.
ഇയാളുടെ പക്കൽ നിന്നും ഒരു കിലോ 450 ഗ്രാം ഉണക്ക കഞ്ചാവും നാർക്കോട്ടിക് സംഘം പിടിച്ചെടുത്തു. കഞ്ചാവ് സ്കൂട്ടറിൽ സൂക്ഷിച്ച് വിൽപ്പന നടത്തുന്നതിനിടെയാണ് പിടിയിലായതെന്ന് നാർക്കോട്ടിക് ഉദ്യോഗസ്ഥർ പറഞ്ഞു. കഞ്ചാവ് വിൽപ്പനക്കുപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തു. പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)ദിലീപ് എൻ കെ, സിവിൽ എക്സൈസ് ഓഫീസർമായ സുരേഷ് കെ എം, റോജിൻ അഗസ്റ്റിൻ, മുഹമ്മദ് ഷാൻ, അലി അഷ്ക്കർ,എന്നിവർ പങ്കെടുത്തു.



