KeralaLatest NewsNational

നിയമസഭാ തിരഞ്ഞെടുപ്പ്: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ ഇന്ന് കേരളത്തിലെത്തും

നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ ഇന്ന് കേരളത്തിലെത്തും. ഡെപ്യൂട്ടി കമ്മീഷണർമാരും ജൂനിയർ ലെവൽ ഓഫീസറുമാരുമാണ് യോ​ഗത്തിനായി എത്തുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കറുമായിപ്രതിനിധികൾ ചർച്ച നടത്തും.

ഉദ്യോഗസ്ഥരുടെ വിന്യാസം, ഇവിഎം പരിശോധന, ബൂത്തുകളുടെ ക്രമീകരണം എന്നിവയിൽ അവസാനവട്ട തീരുമാനം ഉണ്ടാകും. മാർച്ച് ആദ്യആഴ്ചയോടെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തൽ. തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. 2.69 കോടി വോട്ടർമാരാണ് പട്ടികയിലുള്ളത്. എസ്.ഐ.ആറിന് ശേഷമുള്ള പട്ടികയിൽ ഒൻപതുലക്ഷം പേർ ഒഴിവായതായാണ് പ്രാഥമിക കണക്ക്.

കരട് പട്ടികയിലെ 36.88 ലക്ഷം പേരെ ഹിയറിങിന് വിളിച്ചിരുന്നു. അൻപത്തി മൂവായിരം പേർ കരട് പട്ടികയിൽ നിന്ന് ഒഴിവായി. electoralsearch. eci. gov.In എന്ന വെബ്സൈറ്റിൽ പരിശോധനാ സൗകര്യം ഉണ്ട്. വോട്ടർ ഐഡി നമ്പർ, പേര്, ജനന തീയതി, ബന്ധുവിൻറെ പേര്, മൊബയ്ൽ നമ്പർ എനന്ിവ ഉപയോഗിച്ച് സെർച്ച് ചെയ്യാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!