Latest NewsNational

രാജ്യത്ത് ഏറ്റവും വേഗതയേറിയ മെട്രോ പാത; ഡൽഹി-മീററ്റ് നമോ ഭാരത് മെട്രോ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ഡൽഹി – മീററ്റ് നമോ ഭാരത് മെട്രോ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് ഏറ്റവും വേഗതയേറിയ മെട്രോ പാതയാണിത്. വൈകിട്ട് ആറുമണിക്ക് പാതയിൽ പൂർണതോതിൽ സർവീസ് ആരംഭിക്കും. ഇതോടെ 82 കിലോമീറ്റർ മെട്രോ പാത പൂർണമായും സജ്ജമായി. നിലവിൽ മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സർവീസ് നടത്തുന്ന മെട്രോയ്ക്ക് 180 കിലോമീറ്റർ വരെ വേഗത ആർജിക്കാൻ ആകും.

മെട്രോ പാത പൂർണമായതോടെ ഡൽഹിയിൽ നിന്ന് മീററ്റിലേക്കുള്ള യാത്രാ സമയം 55 മിനിറ്റായി കുറയും. 82.15 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-ഗാസിയാബാദ്-മീററ്റ് നമോ ഭാരത് ഇടനാഴി ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) ആണ്. 2019 മാർച്ച് 8 ന് പ്രധാനമന്ത്രി മോദി തറക്കല്ലിട്ട പദ്ധതിയാണിത്. 2025 ജനുവരി 12 ന് മീററ്റ് സൗത്തിനും മീററ്റ് സെൻട്രലിനും ഇടയിൽ ആദ്യ പരീക്ഷണ ഓട്ടം നടന്നത്.

സാഹിബാബാദ്, ഗാസിയാബാദ്, മോദിനഗർ, മീററ്റ് തുടങ്ങിയ പ്രധാന നഗര കേന്ദ്രങ്ങളെ ഡൽഹിയുമായി വേഗത്തിൽ ബന്ധിപ്പിക്കുന്നതാണ് ഈ ഗതാഗത സംവിധാനം. മുഴുവൻ റൂട്ടും വെറും 30 മിനിറ്റിനുള്ളിൽ മെട്രോ പൂർത്തിയാക്കും. എല്ലാ ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പുകളിലും നിർത്തിയാണ് 30 മിനിറ്റിനുള്ളിൽ യാത്ര പൂർത്തിയാക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!