പ്രതിപക്ഷ നേതാവ് വി ഡി സതീശന് നയിക്കുന്ന പുതുയുഗ യാത്ര ജില്ലയില്‍ സ്വീകരണം
അടിമാലി: പ്രതിപക്ഷനേതാവ് വി ഡി സതീശന് നയിക്കുന്ന പുതുയുഗ യാത്ര വിവിധ ജില്ലകളിലൂടെ പ്രയാണം നടത്തി ഇടുക്കിയില്‍ പ്രവേശിച്ചു. യാത്രക്ക് യു ഡി എഫ് പ്രവര്‍ത്തകര്‍ അടിമാലിയില്‍ ആവേശോജ്വാലമായ ആദ്യ സ്വീകരണമൊരുക്കി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവിനെ സമ്മേളന വേദിയിലേക്ക് സ്വീകരിച്ചാനയിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്തു.യുഡിഎഫ്, വെറും പ്രതിപക്ഷം മാത്രമല്ല ഇപ്പോഴെന്നും, ജനങ്ങളുടെ ആഗ്രഹം പൂര്‍ത്തീകരിച്ച് അധികാരത്തില്‍ വരേണ്ട മുന്നണിയായി മാറിയെന്നും വി ഡി സതീശന് പറഞ്ഞു.
യുഡിഎഫിന്റെ വിവിധ സംസ്ഥാന നേതാക്കളും യുഡിഎഫ് ജില്ലാ നേതൃത്വവും സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്തു. സ്വീകരണ സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് അടിമാലിയില്‍ വിവിധ കര്‍ഷക സംഘടന നേതാക്കള്‍, ആദിവാസി ഗോത്രസംഘടന പ്രതി നിധികള്‍, വ്യാപാരികള്‍, ദളിത് സംഘടന നേതാക്കള്‍, തോട്ടം തൊഴിലാളികള്‍ എന്നിവരുമായി ജില്ലയിലെ വികസന പ്രശ്നങ്ങളും ഭൂപ്രശ്നങ്ങളും ചര്‍ച്ച ചെയ്യും. അടിമാലി ക്ലബ്ബ് ഹാളിലായിരുന്നു പരിപാടി ഒരുക്കിയത്.
നിയമ സഭ തിരഞ്ഞെടുപ്പ് തൊട്ടരികില്‍ നില്‍ക്കെ പ്രതിപക്ഷ നേതാവിന്റെ പുതുയുഗ യാത്രയുടെ അടിമാലിയിലെ സ്വീകരണ സമ്മേളനം ദേവികുളം മണ്ഡലത്തിലെ യു ഡി എഫിന്റെ ശക്തി പ്രകടനമാക്കി പ്രവര്‍ത്തകര്‍ മാറ്റി.



