സംവദിക്കാം പുതുയുഗത്തിനായി; പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ സംവാദ പരിപാടി നടന്നു
അടിമാലി: പുതുയുഗ യാത്രയുടെ ഭാഗമായി അടിമാലിയില്‍ വിവിധ കര്‍ഷക സംഘടന നേതാക്കള്‍, ആദിവാസി ഗോത്രസംഘടന പ്രതിനിധികള്‍, വ്യാപാരികള്‍, ദളിത് സംഘടന നേതാക്കള്‍, തോട്ടം തൊഴിലാളികള്‍ എന്നിവരുമായി പ്രതിപക്ഷ നേതാവ് സംവദിച്ചു.സി എച്ച് ആര് വിഷയം അടക്കം ജില്ലയിലെ ഭൂമി പ്രശ്നങ്ങളും വിവിധ വിഷയങ്ങളില്‍ വനംവകുപ്പുയര്ത്തുന്ന പ്രതിസന്ധിയും വന്യമൃഗ ശല്യവും ക്ഷീരമേഖല നേരിടുന്ന പ്രതിസന്ധിയുമെല്ലാം പുതുയുഗ യാത്രയുടെ ഭാഗമായി പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ ഒരുക്കിയ സംവദിക്കാം പുതുയുഗത്തിനായി എന്ന പരിപാടിയില്‍ ഉയര്‍ന്നു വന്നു.
ലോട്ടറി തൊഴിലാളികളുടെ പ്രശ്നങ്ങളും ടൂറിസം, ഹോട്ടല്‍ മേഖലകള്‍ നേരിടുന്ന പ്രതിസന്ധികളും ഗോത്ര മേഖലകളില്‍ പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളും പ്രതിപക്ഷ നേതാവിന് മുമ്പില്‍ അവതരിപ്പിക്കപ്പെട്ടു. വിവിധ വിഷയങ്ങള്‍ കേട്ട ശേഷം പ്രതിപക്ഷ നേതാവ് സംവാദ പരിപാടിയില്‍ മറുപടി നല്കി. പരാതികള്‍ കേട്ടതിനൊപ്പം വിവിധ വിഷയങ്ങളില്‍ നിവേദനം സമര്‍പ്പിക്കാനും പരിപാടിയില്‍ അവസരമൊരുക്കി. നിവേദനമായി ലഭിച്ച പരാതികള്‍ പരിശോധിച്ച ശേഷം പരിഹാരം കാണുമെന്ന് പ്രതിപക്ഷനേതാവ് പരാതിക്കാരെ അറിയിച്ചു.



