
ഇടുക്കി : കുഞ്ചിത്തണ്ണി, അപ്പർ ബൈസൺവാലി, കുടമാളൂർശ്ശേരി അമൽ കെ വി (36)യാണ് പിടിയിലായത്. പനംകുട്ടി നേര്യമംഗലം റോഡിൽ പാംബ്ല ഡാം ഭാഗത്ത് വച്ച് സംശയസ്പദമായി കണ്ടതിനാൽ, ഇയാളെ പരിശോധിച്ചതിൽ കൈവശം ഉണ്ടായിരുന്ന ബാഗിൽ 1.800 കിലോ ഗ്രാം ഉണക്ക ഗഞ്ചാവ് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കരിമണൽ പോലീസ് ഇൻസ്പെക്ടർ സുരേഷ് കുമാർ കെ എസ്-ന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ രജീഷ് ബി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അജയചന്ദ്രൻ കെ സി, സീനിയർ സിവിൽ പോലീസ് ഓഫീസർ നൗഷാദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.



