KeralaLatest NewsLocal news

ചിന്നാര്‍ ചെക്‌പോസ്റ്റില്‍ പരിശോധന ശക്തമാക്കി വനം വകുപ്പ്

അടിമാലി: മറയൂര്‍ ഉദുമല്‍പേട്ട റോഡില്‍ ചിന്നാര്‍ ചെക്‌പോസ്റ്റില്‍ പരിശോധന ശക്തമാക്കി വനം വകുപ്പ്. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള വാഹനങ്ങള്‍ 24 മണിക്കൂറും പരിശോധിച്ചാണ് കടത്തി വിടുന്നത്.വന വിഭവങ്ങളുടെ അനധികൃത കടത്തല്‍ തടയുന്നതിനായാണ് ചിന്നാറില്‍ ചെക് പോസ്റ്റ് പ്രവര്‍ത്തിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലേക്കും കടന്നു പോകുന്ന വാഹനങ്ങള്‍ പരിശോധിക്കുന്നതിനൊപ്പം വിവരങ്ങള്‍ ശേഖരിക്കുന്നുമുണ്ട്.

ചെക് പോസ്റ്റിലെ ക്യാമറകളുടെ സഹായത്തോടെ ഓട്ടോ മാറ്റിക് വിവര ശേഖരണം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. അതിര്‍ത്തിയിലെ 24 മണിക്കൂര്‍ പരിശോധനയിലൂടെ അനധികൃത കടത്തല്‍ കുറക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!