
പിഎസ്സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി നീട്ടി. ജെ ബി കോശി കമ്മീഷന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സംസ്ഥാന സർക്കാരിന്റെ സുപ്രധാന തീരുമാനം. നിലവിൽ 36 വയസ്സായിരുന്നു പ്രായപരിധി. ജനറൽ വിഭാഗത്തിന് പിഎസ്സിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസ്സായി നീട്ടിയത്. എസ് സി|എസ് ടി വിഭാഗത്തിന് ഇത് 45 വയസ്സായാണ് ഉയർത്തിയത്.



