
ഇടുക്കി ജില്ലയിൽ പട്ടയ വിതരണം പുനഃരാരംഭിക്കാൻ ഹെെക്കോടതിയുടെ അനുമതി. ഇതോടെ പട്ടയ വിതരണത്തിന് രണ്ടുവർഷമായുള്ള വിലക്കാണ് നീങ്ങിയത്. ദേവികുളം, ഉടുംമ്പഞ്ചോല, പീരുമേട് താലൂക്കുകളിലെ നിരവധിപേർക്ക് ആശ്വാസമേകുന്നതാണ് ഹെെക്കോടതി വിധി. 2024 ജനുവരിയിലെ ഹെെക്കോടതി ഉത്തരവ് ഭേദഗതി വരുത്തിയാണ് ഇപ്പോൾ പട്ടയ വിതരണത്തിന് അനുമതി നൽകിയത്



