
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 1.24 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച മച്ചിപ്ലാവ് സര്‍ക്കാര്‍ ഹൈസ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം എ.രാജ എംഎല്‍എ നിര്‍വഹിക്കും. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉച്ചകഴിഞ്ഞ് 3 മണിക്ക് നടക്കുന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ് സിദ്ധിഖ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍ ശിലാഫലകം അനാച്ഛാദനം ചെയ്യും. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോഹനന്‍ നായര്‍ ക്ലാസ് മുറികള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി റെജി മുഖ്യപ്രഭാഷണം നടത്തും. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു പി കുര്യാക്കോസ് പ്രതിഭകളെ ആദരിക്കും. ഇടുക്കി വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടര്‍ ഗീത പി.സി ലിറ്റില്‍ കൈറ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്യും, വിദ്യാകിരണം ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എ ബിനുമോന്‍ പദ്ധതി വിശദീകരിക്കും. മച്ചിപ്ലാവ് സര്‍ക്കാര്‍ സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ഷാജന്‍ ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ- സാമൂഹിക-സാംസ്‌കരിക സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.



