മാങ്കുളത്ത് സെൻ്റ് ജോസഫ് മെഡിക്കൽ സെൻ്ററിൻ്റെ ഉദ്ഘാടനം നാളെ

അടിമാലി: മാങ്കുളത്തിൻ്റെ ആരോഗ്യ രംഗത്തിന് കൂടുതൽ കരുത്ത് പകരാൻ സെൻ്റ് ജോസഫ് മെഡിക്കൽ സെൻ്റർ നാളെ മാങ്കുളത്ത് പ്രവർത്തനമാരംഭിക്കും. മെഡിക്കൽ ലാബടക്കം പരിശോധന സംവിധാനങ്ങൾ ഒരുക്കിയാണ് സെൻ്റ് ജോസഫ് മെഡിക്കൽ സെൻ്റർ, ഹോസ്പിറ്റൽ & ലാബ് മാങ്കുളത്തേക്കെത്തുന്നത്. മാങ്കുളം മറ്റത്തിൽ ബിൽഡിംഗിൽ പ്രവർത്തനമാരംഭിക്കുന്ന ആശുപത്രിയുടെ ഉദ്ഘാടനം നാളെ രാവിലെ 10.30 ന് മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജു ജോസ് നിർവ്വഹിക്കും. മാങ്കുളം സെൻ്റ് മേരീസ് പള്ളി വികാരി ഫാ.ജോർജ് കൊല്ലം പറമ്പിൽ വെഞ്ചരിപ്പ് കർമ്മം നിർവ്വഹിക്കും.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി മാത്യു, സെൻ്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ സ്വപ്ന എ സി, പ്രിൻസിപ്പൽ സബിത കെ കെ, മാങ്കുളത്തെ രാഷ്ട്രീയ, വ്യാപാര, സാമൂഹ്യ രംഗത്തെ പ്രമുഖർ, ഡോ.ശീതൾ എൽദോസ്, ഡോ. ആൽബിൻ സണ്ണി, ഡോ. ഷഹീർ ജഹാംഗീർ എന്നിവർ സംബന്ധിക്കും. വിദഗ്ത ഡോക്ടർമാരുടെയടക്കം സേവനം ഉൾപ്പെടുത്തിയാണ് സെൻ്റ് ജോസഫ് മെഡിക്കൽ സെൻ്റർ മാങ്കുളത്തേക്കെത്തുന്നതെന്ന് സ്ഥാപന മാനേജ്മെൻ്റ് അറിയിച്ചു.




