HealthKerala

ഈ ലക്ഷണങ്ങൾ ഉണ്ടോ?തൈറോയ്ഡ് ആകാം; അവഗണിക്കരുത്!!

ലോകത്തില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നത്. കഴുത്തിന് മുന്‍വശത്ത് ചിത്രശലഭത്തിന്റെ ആകൃതിയില്‍ കാണപ്പെടുന്ന തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഹോര്‍മോണ്‍ ബാലന്‍സ് നഷ്ടമാകല്‍, മെറ്റബോളിക് പ്രശ്‌നങ്ങള്‍ മുതലായവയ്ക്ക് കാരണമാകും. തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്ക് ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങള്‍ അവഗണിക്കാതിരിക്കാം.

ഉറക്കത്തിലെ പ്രശ്‌നങ്ങള്‍ഉറക്കത്തിന്റെ പാറ്റേണുകള്‍ക്കും കിടക്കുമ്പോള്‍ മുതല്‍ ഉറക്കം പിടിക്കുമ്പോള്‍ വരെയുള്ള സമയത്തില്‍ വ്യത്യാസം വരികയോ ചെയ്താല്‍ ശ്രദ്ധിക്കണം. ഉറക്കമില്ലായ്മ, ഉറക്കത്തില്‍ ശ്വാസഗതിയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍, കിടക്കുമ്പോള്‍ കാലുകള്‍ വിറപ്പിച്ചുകൊണ്ടിരിക്കാനുള്ള തോന്നല്‍ മുതലായവ കൂടുതലാണെങ്കില്‍ തൈറോയ്ഡ് പരിശോധനകള്‍ നടത്തി നോക്കുന്നത് നല്ലതാണ്.

ശരീരഭാരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ഡയറ്റിലോ വ്യായാമ ക്രമത്തിലോ കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെ തന്നെ ശരീരഭാരത്തില്‍ പെട്ടെന്ന് മാറ്റം സംഭവിച്ചാല്‍ ശ്രദ്ധിക്കണം.Read Also: ബെന്‍സ്റ്റോക്‌സിന്റെ ശസ്ത്രക്രിയ വിജയം, ആശുപത്രി വിട്ടു; ട്വന്റി ട്വന്റി ലോക കപ്പിനും ഉണ്ടാകില്ലതാപനിലചൂട് താങ്ങാന്‍ കഴിയാതെ വരിക, ശരീര താപനില സാധാരണത്തേക്കാള്‍ വര്‍ധിച്ചതായി തോന്നുക എന്നിങ്ങനെയൊക്കെയാണെങ്കില്‍ തൈറോയ്ഡ് പരിശോധന നടത്തി നോക്കണം.

ചര്‍മ്മത്തിലെ പ്രശ്‌നങ്ങള്‍ചര്‍മ്മം പെട്ടെന്ന് വരണ്ടതാകുക, ചില ചെറിയ മുഴകള്‍ പ്രത്യക്ഷപ്പെടുക, നഖത്തിന്റെ വളര്‍ച്ച വേഗത്തിലാകുക, വിയര്‍പ്പിന്റെ അളവുകളില്‍ പെട്ടെന്ന് മാറ്റം സംഭവിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പരിശോധനകള്‍ നടത്തിനോക്കാം.ക്ഷീണം, മൂഡ് സ്വിങ്‌സ്അകാരണമായ ക്ഷീണം, ഉറങ്ങി എണീക്കുമ്പോഴും ഉന്മേഷമില്ലാത്ത അവസ്ഥ, വളരെപ്പെട്ടെന്ന് അസ്വസ്ഥത തോന്നുക, മൂഡ് സ്വിങ്‌സ് ഉണ്ടാകുക തുടങ്ങിയവയുണ്ടെങ്കില്‍ തൈറോയ്ഡ് പരിശോധനകള്‍ക്ക് വിധേയരാകാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!